മൂവാറ്റുപുഴ: റോഡരികിൽ കിടന്ന കോൺക്രീറ്റ് മിക്സർ യന്ത്രത്തിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പെരിങ്ങഴ പൊളയ്ക്കൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുഷീലാണ് (30) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴോടെ പെരിങ്ങഴ ഗ്രാൻ മാസിന് മുന്നിലായിരുന്നു അപകടം. പ്ലംബറായ സുഷീൽ ജോലി കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിർമല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വിജിത. മാതാവ്: സുഭദ്ര. സഹോദരി: സിഷ.