ആലുവ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അർബുദ ബാധിതൻ മരിച്ചു.കുട്ടമശ്ശേരി കുഴിക്കാട്ടകത്തൂട്ട് വീട്ടിൽ എൻ.എ. രാജനാണ് (63) മരിച്ചത്.അൻവർ പാലിയേറ്റിവ് കെയർ ക്ലിനിക്കിൽ ചികിത്സയിലിരിെക്കയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളം കൃഷ്ണ ആശുപത്രിയിലേക്ക് മാറ്റുകയും മരിക്കുകയുമായിരുന്നു.ഭാര്യക്ക് കോവിഡ് സ്ഥിരീകരിക്കുകയും മകൾ ക്വാറൻറീനിലാവുകയും ചെയ്തതിനാൽ ജനപ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: പ്രസന്ന. മകൾ: ടീന.