ശ്രീമൂലനഗരം: അയൽവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ശ്രീഭൂതപുരം മൂഴിക്ക തോട്ടത്തിൽ പരേതനായ പരീക്കുട്ടിയുടെ മകൻ അലി (69), എലവുംകുടി വീട്ടിൽ ബീരാെൻറ മകൻ സുലൈമാൻ (59) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച നാലിനാണ് അലി മരിച്ചത്.രാവിലെ 11.30ന് മൃതദേഹം ഖബറടക്കുന്നതിനിടെയാണ് സുലൈമാൻ മരിച്ചത്. ഇരുവരും ചായക്കട നടത്തിവരുകയായിരുന്നു. ഖബറടക്കം ചൊവ്വര ചുള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഹാജറയാണ് അലിയുടെ ഭാര്യ. മക്കൾ: സുനിത, സജിത. മരുമക്കൾ: ഷാജി, ജാഫർ. സുലൈമാെൻറ ഭാര്യ: പാത്തു. മക്കൾ: ഷജീർ, ഷിയാസ്, ഷജീന. മരുമക്കൾ: ഷമീറ, റഹ്മത്ത്, ലത്തീഫ്.