കാളികാവ്: പാണ്ടിക്കാട് കൊടശ്ശേരി പള്ളിപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാളികാവ് സ്വദേശിയായ യുവാവ് മരിച്ചു. കാളികാവ് ആമപ്പൊയിൽ കൂനിയറയിലെ പുത്തൻപീടിക ശരീഫാണ് (33) മരിച്ചത്. പാണ്ടിക്കാട് ഭാഗത്തുനിന്ന് വണ്ടൂർ ഭാഗത്തേക്ക് സുഹൃത്ത് സൈതലവി ഓടിച്ച ബൈക്കിൽ വരുമ്പോൾ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ശരീഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സൈതലവിയുടെ പരിക്ക് ഗുരുതരമല്ല. ശരീഫിെൻറ ഭാര്യ: ഷബ്ന. മക്കൾ: ഷഹിൻ ശരീഫ്, ഷസിൻ ശരീഫ്, ഷഹ്സ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഖബറടക്കം വെള്ളിയാഴ്ച നടക്കും.