മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻകാല നേതാവ് എ.ക്യു. മുസ്ലിം (78) നിര്യാതനായി. മണ്ണാർക്കാട്ടെ ആദ്യകാല വ്യാപാരിയും ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റിെൻറ സ്ഥാപക നേതാവുമായിരുന്നു. ഏകോപന സമിതി പാലക്കാട് ജില്ല സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: സക്കീർ, ബാസിത്ത് മുസ്ലിം (വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് പ്രസിഡൻറ്), ബഹാർ മുസ്ലിം (ബിസിനസ്).