മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോകുന്ന ലോറി ബൈക്കിലിടിച്ച് കർണാടക സ്വദേശിയായ യുവാവ് മരിച്ചു. ഷിമോഗ ഭദ്രാവതിയിൽ മുരുകേശെൻറ മകൻ എം. രാജേഷാണ് (33) മരിച്ചത്.വ്യാഴാഴ്ച രാവിലെ 11.30ഓടെ കപ്പലണ്ടിമുക്ക് ജങ്ഷനിലാണ് സംഭവം. ഫോർട്ട്കൊച്ചി ഗ്രാൻഡ് ബേക്കറിയിലെ ജീവനക്കാരനായ രാജേഷ് ബൈക്കിൽ വരവേ അമിതവേഗതയിൽ വന്ന ലോറി പിന്നിലിടിക്കുകയായിരുന്നു. അടിയിൽപെട്ട യുവാവിനെയും ബൈക്കിനെയും ലോറി വലിച്ചുകൊണ്ട് പോകുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏറെ വർഷമായി ബേക്കറി ജോലി ചെയ്തിരുന്ന രാജേഷ് ഭാര്യ ലക്ഷ്മിക്കൊപ്പം ഫോർട്ട്കൊച്ചിയിൽ വാടകക്ക് താമസിക്കുകയാണ്. മട്ടാഞ്ചേരി എസ്.ഐ എം. വിൻസെൻറിെൻറ നേതൃത്വത്തിൽ നടപടികൾക്കുശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.