പത്തിരിപ്പാല: കഴിഞ്ഞദിവസം മരിച്ച ലെക്കിടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ലെക്കിടി കോളേരി ശിവശങ്കരനെഴുത്തച്ഛനാണ് (78) ബുധനാഴ്ച രാത്രി 11.30 ഒാടെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: സീതാലക്ഷ്മി. മക്കൾ: രമ, രാജേഷ്, രമേശ് ബാബു. മരുമക്കൾ: മണികണ്ഠൻ, പ്രീത, പത്മജ.