മൂവാറ്റുപുഴ: വീടിെൻറ ഒന്നാംനിലയുടെ ബാൽക്കണിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പേഴയ്ക്കാപ്പിള്ളി സ്കൂൾപടി കോട്ടേപറമ്പിൽ മുഹ്സിെൻറ മകൻ മുഹമ്മദ് (ഒന്ന്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മാതാവ് താഴെ അടുക്കള ജോലിയിൽ ഏർപ്പെടുന്നതിനിടെയാണ് സംഭവം. ഉണർന്ന കുഞ്ഞ് തുറന്നുകിടന്ന ബെഡ് റൂം വാതിലിലൂടെ ബാൽക്കണിയിലെത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു.ബാൽക്കണിയുടെ ഭാഗത്ത് നഷ്ടപ്പെട്ട ഹാൻഡ്റെയിലിലൂടെയാണ് കുഞ്ഞ് വീണത്. സംഭവം കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ കുട്ടിയെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലും എത്തിെച്ചങ്കിലും രാത്രി 11ഓടെ മരിച്ചു. സംഭവ സമയത്ത് ഐ.ടി കമ്പനി ജീവനക്കാരനായ പിതാവും സ്ഥലത്തുണ്ടായിരുെന്നങ്കിലും ജോലിത്തിരക്കിലായിരുന്നു. മാതാവ്. അമീന. സഹോദരി: സ്വാലിഹ.