ചേര്‍ത്തല: കോവിഡ് ബാധിച്ച് രണ്ടുദിവസം മുമ്പ് പിതാവ് മരിച്ചതിനുപിന്നാലെ മകളും മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഏഴ് മാസം ഗർഭിണിയായ യുവതിയാണ് മരിച്ചത്. നഗരസഭ 30ാം വാര്‍ഡില്‍ പരുത്തിപറമ്പില്‍ റിച്ചാര്‍ഡ് ഡിക്രൂസിെൻറ ഭാര്യ ക്രിസ് റിച്ചാര്‍ഡാണ് (30) മരിച്ചത്. ഗര്‍ഭിണിയായിരുന്ന ക്രിസിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നെങ്കിലും ഗര്‍ഭസ്ഥശിശുവും മരിച്ചിരുന്നു.
ഇവരുടെ പിതാവ് ഫോര്‍ട്ട്കൊച്ചി സ്വദേശി െബഞ്ചമിന്‍ രണ്ടുദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരാഴ്ചമുമ്പ് പനി കടുത്തതിനെത്തുടര്‍ന്നാണ് ക്രിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം മുട്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കി ദഹിപ്പിച്ചു. മക്കള്‍: എമി, എസ.