പിറവം: തൊഴിലുറപ്പിനുപോയ വീട്ടമ്മ റോഡരുകിൽ മരിച്ചനിലയിൽ കണ്ടെത്തി. പാഴൂർ ചേറാലപ്പടി കാലായിൽ പരേതനായ കുഞ്ഞപ്പെൻറ ഭാര്യ ഗൗരിയാണ് (70) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ആ സമയത്തുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. വിദഗ്ധ പരിശോധനക്കുശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. ചേറാലപ്പടി റോഡിൽ വീണുകിടന്ന ഗൗരിയെ അതുവഴി വന്ന ഓട്ടോക്കാരൻ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോവിഡ് ടെസ്റ്റിന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: പരേതയായ ഓമന, നാരായണൻകുട്ടി, വിനോദ് (പിറവം കെ.എസ്.ആർ.ടി.സി മെക്കാനിക്). മരുമക്കൾ: പരേതനായ വിജയൻ, സുധ, ഓമന.