കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പാലത്തിന് സമീപംറോഡരികിലെ സുരക്ഷ തൂണിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. എടവിലങ്ങ് കാര തണൽ നഗർ ചെറുകൊക്കുവായിൽ അനിലിെൻറ മകൻ ശരത്താണ് (26) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. എതിരെ വന്ന ലോറിയുടെ ഹെഡ് ലൈറ്റിലെ അമിതമായ പ്രകാശം കണ്ണിലടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സുരക്ഷ തൂണിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. മാതാവ്: ഹേമലത.