ഇരിങ്ങാലക്കുട: മുനിസിപ്പൽ ഓഫിസ് റോഡിലെ ഹൗസ് ഓഫ് പ്രൊവിഡൻസ് വയോജന കേന്ദ്രത്തിൽ ഒരു അന്തേവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പെരുമ്പാവൂർ കൂവപ്പടി സ്വദേശി മൂത്തേടൻ വീട്ടിൽ ജോണിയാണ് (57) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ ഇവിടെ കോവിഡ് മരണം നാലായി. ശ്വാസംമുട്ട്, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ള ജോണി കഴിഞ്ഞ സെപ്റ്റംബറിലാണ് ഹൗസ് ഓഫ് പ്രൊവിഡൻസിൽ എത്തിയത്. അവിവാഹിതനാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കാരം നടത്തി. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മറ്റു അന്തേവാസികളെ തിരികെ കൊണ്ടുവന്നിട്ടുണ്ട്. രണ്ടാംഘട്ട പരിശോധന നടക്കുകയാണ്.