കുന്നംകുളം: ചികിത്സക്കിടെ കോവിഡ് ബാധിച്ച് വിമുക്ത ഭടൻ മരിച്ചു. തെക്കേപുറം തലേക്കര വീട്ടിൽ സുഗതനാണ് (75) മരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുന്നംകുളം വാതക ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: സുധാദേവി. മക്കൾ: സൂരജ്, സുരേഖ. ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി തിരുവാഞ്ചിറ റോഡില്‍ കറുകപറമ്പില് ഷാജി ജോസഫ് (53) കോവിഡ് ബാധിച്ച് മരിച്ചു. കുരിയച്ചിറയിലെ ഒട്ടോ ഡ്രൈവറാണ്. ഒക്ടോബര്‍ 23നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച മരിച്ചു. ഭാര്യ: മിനി. മക്കള്‍: അനിഷ, അഖില്‍, അനിറ്റ.