കട്ടപ്പന: കോവിഡ് ബാധിച്ച് ഉപ്പുതറ കൈതപ്പതാല്‍ കണ്ടത്തില്‍പറമ്പില്‍ കെ.പി. സുനില്‍ (റെജി- 52) മരിച്ചു. കൊച്ചിന് ഷിപ്യാർഡിലെ ഡ്രൈവറായിരുന്നു. ജോലിക്കിടെ പനി ബാധിച്ചതിനെത്തുടർന്ന് 24ന് വീട്ടില്‍ എത്തി. 26ന് ഉപ്പുതറയില്‍ നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. അന്നുതന്നെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 30ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: രജിതകുമാരി. മക്കള്‍: അര്ജുന്, ദേവിക. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് മണര്‍കാട് പൊതുശ്മശാനത്തില്‍.
തൊടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കുമ്മംകല്ല് മരുതുങ്കല്‍ റഷീദ് (55) മരിച്ചു. രണ്ടാഴ്ചയായി കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരിക്കുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ഫിറോസ്, സഫ്ന, സഫീന. മരുമക്കള്‍: യാസര്‍, റിയാസ്.