പെരുമ്പാവൂര്‍: എം.സി റോഡ് വട്ടയ്ക്കാട്ടുപടിയില്‍ നാഷനല്‍ പെര്‍മിറ്റ് ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നെടുന്തോട് കോന്നംകുടി വീട്ടില്‍ ബിജുവിെൻറ മകൻ ഹൈസാസ് അലിയാണ് (20) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10ന് ഹൈസാസും സുഹൃത്തും സഞ്ചരിച്ച ബൈക്ക് വട്ടക്കാട്ടുപടിയിലെ വേയ്ബ്രിഡ്ജിനു സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി പെെട്ടന്ന് തിരിച്ചതാണ് അപകട കാരണം. മറ്റൊരു ബൈക്കിൽ സഞ്ചരിച്ച ഇവരുടെ സുഹൃത്തുക്കളും അപകടത്തിൽപെട്ടു. പരിക്കേറ്റവരെ നാട്ടുകാർ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിലെ ബിജൂസ് ജിംനേഷ്യം ഉടമയാണ് ബിജു. മാതാവ്: മൻസി. സഹോദരങ്ങള്‍: ഖയസ്, സുഹൈസ്. ഖബറടക്കം ഞായറാഴ്ച ഉച്ചകഴിഞ്ഞ് കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.