ശ്രീമൂലനഗരം: ശ്രീമൂലനഗരം എട്ടാം വാർഡിൽ സ്വകാര്യവ്യക്തിയുടെ തടിമില്ലിൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് പെരുമണ്ണ സ്വദേശി ഉണ്ണികൃഷ്ണനാണ് (40) മരിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് തടിമില്ലിലെ ചെയിൻ ബ്ലോക്കിൽ മൃതദേഹം കണ്ടത്. കാലടി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വിവാഹിതനാണ്. ഒരു വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.