തൃശൂർ: അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഷീന ജോസ് (55) നിര്യാതയായി. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ച മൂന്നോടെയായിരുന്നു അന്ത്യം. തൃശൂർ എം.എഡ് കോളജിൽ അധ്യപികയാണ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തകയായിരുന്നു. തൃശൂരിലെ ചേതന എന്ന സ്ത്രീവാദി സംഘത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയും കേരള സ്ത്ര വേദി, ഗാർഗി സ്ത്രീ കൂട്ടായ്മ, ആർച്ച തുടങ്ങിയ സംഘടനകളുടെ സഹവർത്തിയും സാംസ്കാരിക, മനുഷ്യാവകാശ രംഗങ്ങളിൽ സജീവസാന്നിധ്യവുമായിരുന്നു. നാടക, സിനിമ പ്രവർത്തകനായ കെ.സി. സന്തോഷ് കുമാറാണ് ഭർത്താവ്.