പട്ടാമ്പി: മേൽമുറി അഴകൻ കണ്ടത്തിൽ വീട്ടിൽ തൊടി മൊയ്തുട്ടി ഹാജി (83) നിര്യാതനായി. തെക്കുമ്മല ജുമുഅത്ത് പള്ളി പ്രസിഡൻറ്, മേൽമുറി നൂറുൽ ഹിദായ മദ്റസ പ്രസിഡൻറ്, ചെമ്പളം മുനീറുൽ ഖുലൂബ് മദ്റസ പ്രസിഡൻറ്, മുസ്ലിം ലീഗ് കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻറ്, തെക്കുമ്മല മസ്ജിദ് ഉപദേശക സമിതിയംഗം, പ്രൈവറ്റ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ്, മേൽമുറി എ.എൽ.പി സ്കൂൾ മാനേജർ, തെക്കുമ്മല എ.എൽ.പി സ്കൂൾ മനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ബീവിക്കുട്ടി. മക്കൾ: എ.കെ. അലി (യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്), മറിയ, ജമീല (അധ്യാപിക, എ.എൽ.പി സ്കൂൾ തെക്കുമ്മല), ഫാത്തിമ (അധ്യാപിക, അബൂദബി ഇന്ത്യൻ സ്കൂൾ) മരുമക്കൾ: അബ്ദുൽ അസീസ് (വളവന്നൂർ), എ.കെ. മുഹമ്മദ് കുട്ടി (മുൻ പ്രധാനാധ്യാപകൻ, എ.എൽ.പി സ്കൂൾ തെക്കുമ്മല), മുഹമ്മദ് കുട്ടി (പാണ്ടികശാല), നജ്മുന്നിസ (അധ്യാപിക, എ.എൽ.പി സ്കൂൾ മേൽമുറി).