പത്തിരിപ്പാല: മണ്ണൂർ കോഴിച്ചുണ്ടയിൽ വീരെൻറ ഭാര്യ പാറുക്കുട്ടി (77) കോവിഡ് ബാധിച്ച് മരിച്ചു. കിടപ്പുരോഗിയായ ഇവർക്ക് ചുമയും ശ്വാസതടസ്സവും മൂർഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ല ആശുപത്രിയിലേക്ക് മാറ്റിയശേഷം ഞായറാഴ്ച പുലർച്ച നാലിനാണ് മരിച്ചത്. മക്കൾ: രാമദാസ്, കൃഷ്ണദാസ്, ഷാജി, സന്തോഷ്, അമ്മിണി, ഗീത, പ്രഭ. മരുമക്കൾ: ജ്യോതി, ശ്രീരേഖ, സംഗീത, രോഹിണി, രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, വിമൽ കുമാർ.