കുമളി: ഒമ്പതാം ക്ലാസ് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകളാണ് മരിച്ചത്. കുടുംബം വ്യാപാര ആവശ്യത്തിനായി വർഷങ്ങളായി കുമളിയിൽ താമസിച്ചു വരുകയാണ്. ഒരു സഹോദരനുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.