മഞ്ഞുമ്മൽ: കർമലീത്ത സഭ മഞ്ഞുമ്മൽ പ്രൊവിൻസ് അംഗം ഫാ. ബർത്തലോമേവൂസ് കണ്ണങ്കേരി (83) നിര്യാതനായി. മഞ്ഞുമ്മൽ പ്രൊവിൻസിെൻറ പ്രോവിൻഷ്യാൾ എന്നനിലയിലും കൗൺസിലർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കുമ്പളങ്ങി കണ്ണങ്കേരി കുടുംബാംഗമാണ്. മഞ്ഞുമ്മൽ, പെരുമ്പടപ്പ്, എറണാകുളം, കണിച്ചുകുളങ്ങര, കോട്ടയം, ആലുവ, അന്നമനട എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി രൂപതയിലെ കെ.സി.വൈ.എം, കെ.സി.എസ്.എൽ സംഘടനകളുടെ ഡയറക്ടർ ആയും പ്രവർത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മഞ്ഞുമ്മൽ ആശ്രമദേവാലയ സെമിേത്തരിയിൽ.