ഒറ്റപ്പാലം: ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന യുവാവ് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. വരോട് വീട്ടാംപാറ കോന്ത്രംകുണ്ടിലെ തോടുകാട്ടിൽ മണികണ്ഠെൻറ മകൻ മോഹൻദാസാണ് (24) മരിച്ചത്. മോഹൻദാസിെൻറ കൂട്ടുകാരും പ്രദേശവാസികളുമായ വിജേഷ് (26), മുഹമ്മദ് ഷഹീം (28) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തോടെ വാണിയംകുളം ടൗണിലാണ് അപകടം. വാണിയംകുളത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയും എതിർ ദിശയിൽ മീൻ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മോഹൻദാസ് സംഭവസ്ഥലത്ത് മരിച്ചു. ഓട്ടോ പൂർണമായും തകർന്നു. പരിക്കേറ്റ ഇരുവരും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സരളയാണ് മോഹൻദാസിെൻറ മാതാവ്.