കയ്പമംഗലം: പെരിഞ്ഞനത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം അച്ചംകണ്ടത്ത് താമസിക്കുന്ന പുത്തൻകാട്ടിൽ പ്രകാശൻ (58), ഭാര്യ നിർമല (50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടുകാരെ പുറത്തുകാണാതായപ്പോൾ അന്വേഷിച്ചെത്തിയ അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. കയ്പമംഗലം പൊലീസെത്തി മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.