വേങ്ങര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണമംഗലം തോട്ടശ്ശേരിയറ കുറുക്കനാലുക്കൽ കുഞ്ഞായിെൻറയും മമ്മീര്യത്തിെൻറയും മകൻ മുഹമ്മദ് (പൂച്ചി-57) ആണ് മരിച്ചത്. തോട്ടശ്ശേരിയറ സലഫി മസ്ജിദ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ നെടിയിരുപ്പ് മുസ്ലിയാരങ്ങാടിയിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയ സ്കൂട്ടർ എടുത്ത് പുറപ്പെടാൻ തുടങ്ങവേ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോെട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് മരിച്ചത്. ഭാര്യ: റഹീന ബാനു. മക്കൾ: നസ്റീൻ, റുക്സാന. മരുമക്കൾ: കാരാടാൻ നഇൗം (തിരൂരങ്ങാടി), വാഹിദ് (കളിയാട്ടമുക്ക്). സഹോദരങ്ങൾ: അലവി, ഉണ്ണീൻകുട്ടി, മൊയ്തീൻകുട്ടി.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച രണ്ടിന് തോട്ടശ്ശേരിയറ സലഫി മസ്ജിദിൽ. ഖബറടക്കം നടുപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.