വഴിക്കടവ്: മാമാങ്കരയിലെ എ.എ. മാത്യുക്കുട്ടി (85) നിര്യാതനായി. കോട്ടയം പകലോമറ്റം ശാഖയായ ആലാംപള്ളി കുടുംബാംഗമാണ്. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും വഴിക്കടവ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: തങ്കമ്മ (മണർകാട് തടത്തിൽ കുടുംബാംഗം). മക്കൾ: തമ്പാൻ (എൽ.ഐ.സി), ഷീലാമ്മ (അധ്യാപിക, എ.യു.പി സ്കൂൾ ഞെട്ടിക്കുളം), ജെസൻ (ദുബൈ), സിബി ആലാംപള്ളി. മരുമക്കൾ: രമണി (മഠത മന നിലമ്പൂർ), റെജി (മാണാമ്പറ, എടക്കര), ജെസി ആലുക്കാ (അങ്കമാലി), സിന്ധു (അധ്യാപിക, ജി.എൽ.പി.എസ് മാമാങ്കര). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാമാങ്കര ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ.