ചിറ്റൂർ: ആറാം മൈലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലക്കാട് കണ്ണദാസെൻറ മകൻ റൂബിൻ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച കാലത്ത് 8.30നാണ് സംഭവം. അഞ്ചാം മൈൽ ഭാഗത്ത് നിന്ന് റൂബിൻ ബൈക്കിൽ വീട്ടിലേക്ക് പോകുേമ്പാൾ സേലത്ത് നിന്ന് പാലക്കാട്ടേക്ക് സിമൻറ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ റൂബിനെ നാട്ടുകാർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: സുനിത. സഹോദരങ്ങൾ: റൂപ്പസ്, റിജോയ്സ്, റസ്യ.