തച്ചനാട്ടുകര: ചെത്തല്ലൂർ മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കടവിൽ വിദ്യാർഥി മുങ്ങിമരിച്ചു. പാറക്കണ്ണി അരിയപ്പാടത്ത് മോഹൻദാസിെൻറ മകൻ അരുൺ ദാസ് (17) ആണ് മരിച്ചത്. തൂത ഡി.യു.എച്ച്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.സ്കൂളിലെ രണ്ടു വിദ്യാർഥികളോടൊപ്പം കുളിക്കാനായി അത്തിപ്പറ്റ കടവിൽ എത്തിയതായിരുന്നു. മൂന്നുപേരും നീന്തുന്നതിനിടെ പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ അരുൺ ദാസ് തളർന്ന് വെള്ളത്തിൽ താഴ്ന്നു. നാട്ടുകാർ വിദ്യാർഥിയെ മുങ്ങിയെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുൺ ദാസിെൻറ പിതാവ് മോഹൻദാസ് ചെർപ്പുളശ്ശേരി-മഞ്ചേരി റൂട്ടിലോാടുന്ന ബുറാഖ് ബസിലെ കണ്ടക്ടറാണ്. ജയന്തിയാണ് മാതാവ്. സഹോദരൻ: കിരൺദാസ്. മൃതദേഹം ഇ.എം.എസ് ആശുപത്രി മോർച്ചറിയിൽ.