ആമ്പല്ലൂര്‍: തൃക്കൂരില്‍ പകര ക്ഷേത്രത്തിന് സമീപം താണിക്കല്‍ കുഞ്ചി (86) കോവിഡ് ബാധിച്ച് മരിച്ചു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. എട്ടുവര്‍ഷമായി കിടപ്പുരോഗിയായിരുന്നു. പാലിയേറ്റിവിെൻറ പരിചരണത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. മൂന്നുദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടില്‍ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റിവാണ്.