കോതമംഗലം: റബർ കമ്പനിയിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തട്ടേക്കാട് എട്ടാംമൈൽ വലിയപറമ്പിൽ പരേതനായ തമ്പിയുടെ മകൻ വി.ടി. രാജേഷാണ് (43) മരിച്ചത്. കുട്ടമ്പുഴ ഞായപ്പിള്ളിയിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ മെക്കാനിക്കായ രാജേഷ് ഞായറാഴ്ച വൈകീട്ട് യന്ത്രത്തിെൻറ അറ്റകുറ്റപ്പണി നടത്തി ട്രയൽ നോക്കുന്നതിനിടെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. കൈക്കും തലക്കും സാരമായി പരിക്കേറ്റ രാജേഷിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. ഭാര്യ: അഞ്ജലി. മക്കൾ: ശിവഹരി, ശിവപ്രിയ.