മരട്: അമിതവേഗത്തിൽ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് സിഗ്നൽ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മരട് ഐനിനട പാണ്ടവത്ത് റോഡിൽ മുല്ലെപറമ്പിൽ മാർട്ടിെൻറ മകൻ അഖിലാണ് (20) മരിച്ചത്. ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന് സമീപത്തെ സുഹൃത്തിെൻറ ചെമ്മീൻ കെട്ടിൽനിന്ന് മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങുേമ്പാൾ ഞായറാഴ്ച രാത്രി 11 മണിയോടെ മരട് മോസ്ക് റോഡ് ജങ്ഷനിലായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ നാട്ടുകാർ അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. മാതാവ്: ഷീബ. സഹോദരൻ: നിഖിൽ.