കോതമംഗലം: കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടപ്പടി കൊള്ളിപ്പറമ്പ് വടക്കേക്കുടി വി.പി. വിജയൻ (70) മരിച്ചു. ഭാര്യ: പരേതയായ കമല. മക്കൾ: അജി, അനിൽകുമാർ, അജിതകുമാരി. മരുമക്കള്‍: ഷീജ, ധന്യ, ശിവദാസൻ.
കോതമംഗലം: തലക്കോട് കുന്നത്തുകുടി കൃഷ്ണൻ (65) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: രജിനി, രഞ്ജിത്ത്. മരുമക്കൾ: കണ്ണൻ, സൂര്യ.
ചേർത്തല: ടൗൺ എൽ.പി സ്കൂളിന് സമീപം വിദ്യാരംഭം ബുക്സ്റ്റാൾ ഉടമ നഗരസഭ 12ാം വാർഡ് വിജയപുരം വീട്ടിൽ ജയരാജ് (59) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശിയായ ജയരാജും കുടുംബവും ഏറെ കാലമായി ചേർത്തലയിലാണ് താമസം. നാല് വർഷം മുമ്പ് ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് വൃക്ക മാറ്റിെവച്ചതാണ്. പ്രമേഹ ബാധിതനായിരുന്ന ജയരാജിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: രത്നമ്മ. മകൾ: ഐശ്വര്യ.