പട്ടാമ്പി: കൊപ്പം ആമയൂർ കിഴക്കേക്കര സ്വദേശി സുരേഷ് ബാലകൃഷ്ണൻ എടത്തൊടി (56) ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വീട്ടുഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ സുധീർ ഖത്തറിലുണ്ട്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.