മങ്കട: പരേതനായ തേവർതൊടി സൈതാലി ഹാജിയുടെ മകൻ ഹമീദ് (56) നിര്യാതനായി. മങ്കട സഹകരണ ബാങ്ക് സെക്രട്ടറിയും യു.ഡി.എഫ് പഞ്ചായത്ത് ചെയർമാനും മങ്കട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്നു. മൂന്നു തവണ വാർഡ് അംഗമായിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് ട്രഷറർ, ഏലച്ചോല ജുമാമസ്ജിദ് സെക്രട്ടറി, മങ്കട യതീംഖാന വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാതാവ്: ആയിശ. ഭാര്യ: സൽമാബി (തിരൂർക്കാട് എ.എം ഹൈസ്കൂൾ അധ്യാപിക). മക്കൾ: മുഹമ്മദ് യാസിർ (മെഡിക്കൽ വിദ്യാർഥി), ഹനീന, മുഹമ്മദ് റനീൻ. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, ഉമ്മർ, ഉസ്മാൻ, ഷൗക്കത്ത്, പാത്തുമ്മ, റുഖിയ, നദീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഏലച്ചോല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.