നിലമ്പൂർ: നിലമ്പൂർ ഏനാന്തി സ്വദേശി കണ്ണമലയിൽ സാംസൺ (സണ്ണി -60) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. അടുത്ത ആഴ്ച നാട്ടിലേക്ക് വരാനായി കമ്പനിയിൽ നിന്ന് അവധിയെടുത്ത് ഒരുക്കങ്ങൾ നടത്തുന്നതിനിടെ ശരീര അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: ഡെയ്സി, ഡയാന, ഡോണ. മരുമക്കൾ: ബിനു, ബനറ്റ്. സംസ്കാരം പിന്നീട്.