ചെറുതോണി: ബസില്‍നിന്ന് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി സുനിറാമാണ് (28) മരിച്ചത്. ഈ മാസം അഞ്ചിന് എറണാകുളത്തുനിന്ന് ബസില്‍ കട്ടപ്പനക്ക് വരുംവഴി തടിയമ്പാടാണ് അപകടമുണ്ടായത്.
49 തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. ബസില്‍ െവച്ച് സുനിറാമും ഝാര്‍ഖണ്ഡുകാരായ സഹയാത്രക്കാരുമായി വഴക്കുണ്ടായി. കൂടെയുണ്ടായിരുന്നവര്‍ ഇയാളെ ബസില്‍നിന്ന് തള്ളിയിട്ടതാണെന്ന് പറയപ്പെടുന്നു. ഗുരുതരപരിക്കേറ്റ ഇയാളെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മൃതദേഹം കോട്ടയത്തുതന്നെ സംസ്കരിച്ചു. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബസ് ജീവനക്കാരെയും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.