കറുകച്ചാൽ: ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ പടർന്നുപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. നെടുങ്കുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിെൻറ ഭാര്യ കെ.പി. പ്രതിഭയാണ് (36) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് കരിയില കൂട്ടിയിട്ട് കത്തിക്കുമ്പോൾ വസ്ത്രത്തിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് തീ കെടുത്തിയത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കറുകച്ചാൽ പൊലീസ് നടപടി സ്വീകരിച്ചു.