മുള്ളൂർക്കര: മുള്ളൂർക്കര മാർക്കറ്റിന് സമീപം വടവരമ്പത്ത് പി.കെ. രാഘവൻ (55) ഹൃദയസ്തംഭനം മൂലം അബൂദബിയിൽ നിര്യാതനായി. ഇരുപത് വർഷമായി മുസഫ്ഫയിൽ കാർപെൻറർ ആണ്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാഘവൻ ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ചിരുന്നു. അബൂദബി മഫ്റഖ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റിവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുവരും. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു. രണ്ട് വർഷം മുമ്പാണ് രാഘവൻ നാട്ടിൽ വന്ന് പോയത്. ഭാര്യ: ഉഷ. മക്കൾ: രഞ്ജുഷ, കീർത്തന, വിഷ്ണു. മരുമകൻ: രഞ്ജിത്ത്.