തിരുവില്വാമല: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കോണിക്കൽ വീട്ടിൽ രാഘവനാണ് (69) മരിച്ചത്. രണ്ടുദിവസം മുമ്പ് പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റിവ് റിസൾട്ട് വന്നതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: തെക്കേ പകവത്തിൽ ഇന്ദിര. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: ഹണി, അഞ്ജു.