കോട്ടക്കല്‍: കാല്‍നടക്കാരായ മാതാവിനെയും മകെളയും കാറിടിച്ച് മാതാവ് മരിച്ചു. രണ്ടത്താണി ചെറുശ്ശോല കാലടി വീട്ടില്‍ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ മുംതാസാണ് (48) മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ സഹാന ഷെറിനെ (18) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കോട്ടക്കല്‍ സ്വാഗതമാടില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
ആശുപത്രിയില്‍ എത്തിക്കും മുമ്പേ മുംതാസ് മരിച്ചു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയിൽ. തലക്കും കാലിനും പരിക്കേറ്റ സഹാന ഷെറിന് കോട്ടക്കൽ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുംതാസിെൻറ മറ്റു മക്കള്‍: തസ്ലീന താഹിറ, തസ്ന, ഷൈഫൂന, മുഹമ്മദ് ഷമ്മാസ്. മരുമകൻ: ബഷീർ.