അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ അന്തർ സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി അനിൽദാസാണ് (51) മരിച്ചത്. മുനമ്പത്തുനിന്ന് പോയ ബോട്ട് വെള്ളിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നാട്ടിക പടിഞ്ഞാറ് ഭാഗത്തുവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ള തൊഴിലാളികൾ കരയിലെത്തിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.