തൃക്കലങ്ങോട്: കാരക്കുന്ന് നായരങ്ങാടിയിലെ കോഴിശ്ശേരി ശ്രീനിവാസനെ (60) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
35 വർഷമായി നായരങ്ങാടിയിൽ പലചരക്ക് കട നടത്തി വരുകയായിരുന്നു. കോവിഡ് ബാധിതനായി ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നെഗറ്റിവായി കഴിഞ്ഞദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച. പുലർച്ച വീട്ടുകാർ ഉണർന്നപ്പോൾ ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയൽവാസിയുടെ ഉപയോഗമില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ: വിജയകുമാരി (അരീക്കോട്). മക്കൾ: അഭിജിത്ത്, അജിത്ത്. സഹോദരങ്ങൾ: ജയചന്ദ്രൻ, ജനാർദനൻ, വിജയലക്ഷമി, ശ്രീദേവി.