മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് മൂവാറ്റുപുഴ സ്വദേശി സൗദിയിൽ മരിച്ചു. മൂവാറ്റുപുഴ പള്ളിച്ചിറങ്ങര കോട്ടേപ്പറമ്പിൽ പരേതനായ ഹൈദ്രോസിെൻറ മകൻ നൗഫലാണ് (45) മരിച്ചത്. മൂന്നാഴ്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജിദ്ദയിൽ മൊബൈൽ ഫോൺ ഷോപ് നടത്തുകയായിരുന്നു. ഒരുവർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. ഭാര്യ: നിഷ (ജിദ്ദയിൽ സ്കൂൾ അധ്യാപിക). മക്കൾ: നാദിയ, നാദിർ.