കാളികാവ്: അമ്പലക്കടവിലെ വലിയ തൊടിക വി.ടി. സിറാജുദ്ദീൻ ഫൈസി (52) നിര്യാതനായി. കുന്നമംഗലം, വെള്ളിമാട്കുന്ന്, ഓലപ്പീടിക, ചാഴിയോട്, കറുത്തേനി എന്നിവിടങ്ങളിൽ ഖത്തീബും മദ്റസ പ്രധാനാധ്യാപകനുമായി സേവനം ചെയ്തിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് രണ്ട് വർഷത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖമറുലൈല. മക്കൾ: സിറാജുന്നിസ, ഷാഫി, ഫാത്തിമ ശിഫ്ന, ഫാത്തിമ ത്വാഹിറ. മരുമക്കൾ: റാശിദ് (അരിമണൽ), ഉമർ യമാനി (കരുവാരകുണ്ട്).