വൈരങ്കോട്: പരേതനായ പരപ്പിൽ സൈതലവിയുടെ മകൻ സിയാക്കത്ത് അലി (40) ദുബൈയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച കാലത്താണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് വടക്കേ പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാനുള്ള ശ്രമം നടക്കുന്നു. മാതാവ്: സൈനബ. ഭാര്യ: നുസ്റത്ത് സൂർപ്പിൽ. മക്കൾ: ഫാത്തിമ നഷ്വ (ലിയ), നഷ്മിൽ.