കട്ടപ്പന: തൊഴിലാളികൾ മരംമുറിക്കുന്നതിനിടെ ഉണങ്ങിനിന്നഭാഗം അടർന്ന് ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു. മേലേചിന്നാർ ബഥേൽ ഓലിപ്പറമ്പിൽ കുട്ടപ്പനാണ് (67) മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇദ്ദേഹത്തിെൻറ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. തൊഴിലാളികൾ മരം മുറിക്കുന്നതിനിടെ ഉണങ്ങിനിന്നഭാഗം സമീപത്തുനിന്ന കുട്ടപ്പെൻറ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശോഭന. മക്കൾ: ബിന്ദു, സിന്ധു, ബീന. മരുമക്കൾ: ബിജു, സനീഷ്, മനോജ്.