ചെറുതോണി: റോഡുപണിക്ക് പോയ ഉപ്പുതോട് സ്വദേശി രാജാക്കാട്ട് മരിച്ചു. ഉപ്പുതോട് ചാലിസിറ്റി കല്ലിടുക്കിൽ ബെന്നിയാണ് (50) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാംമൈൽ-ഉടുമ്പൻചോല റോഡിെൻറ പണികൾക്ക് എത്തിയതായിരുന്നു മേസ്തിരിയായ ബെന്നി. ഏതാനും ദിവസം മുമ്പ് വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തിങ്കളാഴ്ചയാണ് മടങ്ങിയത്. രാജാക്കാട് പഴയവിടുതിയിൽ സുഹൃത്തിെൻറ സഹോദരിയുടെ വീട്ടിൽ മറ്റ് സഹജോലിക്കാർക്കൊപ്പമായിരുന്നു താമസം. ശനിയാഴ്ച പുലർച്ച രണ്ടോടെ ശ്വാസ തടസ്സവും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടു. സുഹൃത്തുക്കൾ പ്രഥമ ശുശ്രൂഷ നൽകിയശേഷം വാഹനത്തിൽ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തി രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഈട്ടിത്തോപ്പ് വെള്ളറയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: അമൽ, അമലു, അനൈസ, മോബീന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഉപ്പുതോട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.