മട്ടാഞ്ചേരി: മട്ടാഞ്ചേരി സാർജനിക് ബാങ്ക് ചെയർമാനും മുൻ കൗൺസിലറുമായ കൂവപ്പാടം ടൗൺഹാൾ റോഡിൽ ആർ.നവീൻകുമാർ (70) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് ഓഫിസറായി വിരമിച്ച അദ്ദേഹം കൊച്ചിയിലെ സാമൂഹിക, കല, സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. ശ്രീ വെങ്കടേശ സേവാ സമിതി സെക്രട്ടറി, സായാഹ്നക്കൂട്ടം പ്രസിഡൻറ്, കോർപറേഷൻ കണ്ടിൻജൻറ് തൊഴിലാളി കോൺഗ്രസ് ജില്ല ഭാരവാഹി, കെ.എസ്.യു കൂട്ടായ്മ ചെറളായി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: ലൈല. മകൻ: വിശാൽ നവീൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന്.