മരട്: കായലിൽ ചാടിയ അജ്ഞാത യുവാവിെൻറ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറോടെ ചമ്പക്കര പാലത്തിൽനിന്ന് ചാടിയ യുവാവിെൻറ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. ഇയാൾ പാലത്തിൽനിന്ന് കായലിൽ ചാടുന്നത് കണ്ട വഴിയാത്രക്കാരനായ യുവാവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയും കോസ്റ്റ് ഗാർഡും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച വൈകീട്ട് ആറോടെ തൈക്കൂടം പാലത്തിനുതാഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 30നും 40നും മധ്യേ പ്രായം തോന്നിക്കും. ഗ്രേ നിറത്തിലുള്ള പാൻറ്സും ടി ഷർട്ടുമാണ് വേഷം. ഷൂ ധരിച്ചിട്ടുണ്ട്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് മരട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ അറിയിച്ചു.