പട്ടിക്കാട്: ദേശീയപാത കല്ലിടുക്കില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. വഴുക്കുംപാറ മേക്കാട്ടില്‍ പ്രസാദിെൻറ മകന് ജിതിനാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി 11.30നാണ് അപകടം. ജിതിന് സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: ഷിബി. സഹോദരന്: അബിന്‍ പ്രസാദ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചുവന്നമണ്ണ് സെൻറ് ജോർജ് ഒര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.