എടക്കര: ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായിരുന്ന കരുമാംപൊയില് ശക്തിദാസ് (72) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കേരള സർവിസ് പെന്‍ഷനേഴ്സ് യൂനിയെൻറ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: കേളിക്കോടന്‍ സാവിത്രി. മക്കള്‍: ഡോ. അനൂപ്ദാസ് (മമ്പാട് എം.ഇ.എസ് കോളജ് സുവോളജി വിഭാഗം വകുപ്പ് മേധാവി), നീനാദാസ് (പ്ലസ് ടു അധ്യാപിക, എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങല്‍പറമ്പ). മരുമക്കള്‍: ഡോ. ധന്യ (അസി. പ്രഫസര്‍, മലയാളം യൂനിവേഴ്സിറ്റി തിരൂര്‍), ഗില്‍ജിത്ത് (ഗ്രാഫിക് ഡിസൈനര്‍, ഇംപെക്സ്).
നിലമ്പൂര്‍: റിട്ട. സൈനിക ഉദ്യോഗസ്ഥൻ നിലമ്പൂര്‍ പയ്യമ്പള്ളി കൗസ്തുഭത്തില് സി.കെ. സേതുമാധവൻ (62) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച വൈകുന്നേരം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് നേരത്തേ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പിന്നീട് നിലമ്പൂര്‍ വെളിയന്തോെട്ട കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രോഗം കൂടിയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: രാധാമണി. മക്കള്‍: രമ്യ മാധവന്, രേണു മാധവന്. മരുമക്കള്‍: ജയാനന്ദന് (വനം വകുപ്പ്), ശ്രീജിത്ത് (പൊലീസ്, പാണ്ടിക്കാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക് നിലമ്പൂര്‍ വാതക ശ്മശാനത്തില്‍.